---
title: "നാരങ്ങ മിഠായി 2 K22- പൂർവ്വ വിദ്യാർത്ഥി സംഗമം"
english_title: "Lemon Candy 2 K22- Alumni Reunion"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/60294/Lemon Candy 2 K22- Alumni Reunion"
published_at: "2022-08-08T11:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f0ac503cafc_Picsart_22-08-08_11-53-35-719.jpg"
keywords: []
---

# നാരങ്ങ മിഠായി 2 K22- പൂർവ്വ വിദ്യാർത്ഥി സംഗമം

> **Lead Summary:** പിറവം.... നാരങ്ങ മിഠായി 2 K22- പൂർവ്വ വിദ്യാർത്ഥി സംഗമം . പിറവം സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ 2022 സെപ്റ്റംബർ 9 ന് നടത്തുന്ന പൂർവ്വ വിദ്യാർത്ഥി സംഗമത്തിന് മുന്നോടിയായി ആഗസ്റ്റ് ആറിന് ഉച്ചതിരിഞ്ഞ് 3 മണിക്ക് സ്വാഗത സംഘം രൂപീകരണ യോഗം ചേർന്നു.

## Article Content

പിറവം.... നാരങ്ങ മിഠായി 2 K22- പൂർവ്വ വിദ്യാർത്ഥി സംഗമം . പിറവം സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ 2022 സെപ്റ്റംബർ 9 ന് നടത്തുന്ന പൂർവ്വ വിദ്യാർത്ഥി സംഗമത്തിന് മുന്നോടിയായി ആഗസ്റ്റ് ആറിന് ഉച്ചതിരിഞ്ഞ് 3 മണിക്ക് സ്വാഗത സംഘം രൂപീകരണ യോഗം ചേർന്നു.

പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡന്റ് ജോൺ വർഗീസിന്റെ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഫാ . വർഗീസ് പണ്ടാരം കുടിയിൽ ഉദ്ഘാടനം ചെയ്ത യോഗത്തിൽ സ്കൂൾ ഹെഡ് മാസ്റ്റർ  ദാനിയേൽ തോമസ് സ്വാഗതമാശംസിച്ചു. സ്കൂൾ കോർപ്പറേറ്റ് മാനേജർ  ഫാദർ വർഗ്ഗീസ് പണ്ടാരംകുടിയിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. 1941 ൽ സ്ഥാപിതമായ സ്കൂളിലെ പരമാവധി പൂർവ്വ വിദ്യാർത്ഥികളെ സംഗമത്തിൽ പങ്കെടുപ്പിക്കാൻ യോഗം തീരുമാനിച്ചു. 40 പേർ പങ്കെടുത്ത യോഗത്തിൽ സ്വാഗത സംഘം ഓഫീസ് പൂർവ്വവിദ്യാർത്ഥി സംഘടനയുടെ രക്ഷാധികാരി  തോമസ് പുളിക്കൽ ഉദ്ഘാടനം ചെയ്തു. വർഗീസ് എൻ.വി , ഏസി പീറ്റർ, എം ക ദാനിയേൽ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/60294/Lemon Candy 2 K22- Alumni Reunion)